വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ...ഒരു പ്രേമഹാരം ഇന്നു നീയീമാനസങ്ങൾക്കായ് നേ|രൂ...പുതുജീവിതം ഇഴ പാകിടുംആഘോഷരാവാണിത്....(വെള്ളിമേഘ )മിഴിയും മിഴിയും പലതും മൊഴിയുംഹൃദയം നിറയെ പ്രണയം വഴിയും രാവാണേ...ചൊടിയിൽ വിടരും കനവിന്നിതളിൽ പടരും മധുരം നുണയാം ഇന്നാരും കാണാതെ...ആനന്ദം തിരതല്ലും ഈ വേദിയിൽ ...ആടാനും പാടാനും നീ കൂടെവാ...(വെള്ളി മേഘ )മലരും ചുഴിയും വ്യഥതന്നിരുളും ഇനിയീ വഴിയിൽ നിറയെ നിങ്ങൾ കണ്ടാലും ..മനവും തനുവും ശ്രുതിയും ലയവും ഇഴ ചേർന്നുയിരായ്മരണം വരെയും വാഴേണം..ആശംസാ പുഷ്പങ്ങൾ നൽകുന്നിതാ..ആശിസ്സും നേരുന്നിതാ...(വെള്ളി മേഘ ..)