വാനുയരാൻ

Movie : സ്താനാർത്തി ശ്രീക്കുട്ടൻ (2024)
വിണ്ണിൽ വിണ്ണിൻ മാറാത്തിന്നിതായ്
കതിരോൻ പതിയെ ഉരുകുമ്പോൾ

കരിയാൽ മൂടി മേഘമിതാകവേ
ഇരുളോ വഴിയിൽ നിറയുമ്പോൾ

മഴയോ തണ്ണീർ കുടമിന്നേന്തവേ
മണ്ണിൽ ചെറു ചേർ പുഴയുണ്ടായ്

ഏതോ കോണിൽ ഉള്ളം നീറി
ശലഭം നിൽപ്പായ് തനിയെ...
പൂന്തെന്നൽ തഴുകി

വാനുയരാൻ നീരതിരോ
തെന്നലവൻ മായ്ക്കേ...
പാറിടുവാൻ കൈവിരളോ
കോർത്തൊരുവൻ നോക്കേ...
ങ്ഹും...

നീലിമയുടെ വെള്ളിവരയിൽ
മാമലയുടെ മഞ്ഞുരുകവേ
ചെങ്കതിരുകൾ നൽകറുകകളാകെ രസിച്ചു

മാമയിലുകളാടിടുമൊരു
കാനന വഴി കൺ നിറയവേ...
വെണ്ണിലവൊളി വിണ്ണഴികൾ താണ്ടിയണഞ്ഞു
Full Karaoke വേണോ? Click Here
YouTube PRO
വാനുയരാൻ | സ്താനാർത്തി ശ്രീക്കുട്ടൻ (2024)
Film:
സ്താനാർത്തി ശ്രീക്കുട്ടൻ (2024)
Music:
പി എസ് ജയ്‌ഹരി
Lyricist:
അഹല്യ ഉണ്ണികൃഷ്ണൻ
Singers:
അന്നപൂർണ പ്രദീപ്