തറവാട്ടിപ്പെറന്നതാണേനെലയും വെലയുമുള്ളതാണേതലമുറ തലമുറയായ് ഞങ്ങളിങ്ങനാ..!പുറമെ പലതും പറഞ്ഞെന്നിരിക്കുംചിരിച്ച് കളിച്ച് കഴിഞ്ഞെന്നിരിക്കുംവലുത് ചെറുത് അളവ് തിരിവ് മനസ്സിലുണ്ടെടാ..!പണ്ട് തൊട്ട് കാർന്നോമ്മാര്കെട്ടിപ്പൊക്കി വച്ചതെല്ലാംഅതേപടി കാക്കും ഞങ്ങൾഇല്ലേ(ൽ)കൊറച്ചിലാ..!ചേനൻ ചാത്തൻ കോരൻ ചീരുതൊടിയിൽ പണിതു തൊഴുതു നിന്നോപഴയ ചവറ് സമരമില്ലേൽ"തമ്പ്രാനാണെടാ"..!!ആനപ്പുറത്തേറിയോരാണെ..!കൊടി കെട്ടി വാണോരാണെ..!അതിലുള്ളൊരഭിമാനം വേറെ തന്നെയാതരികിട കാട്ടിയാലുംതലയത് താഴ്ത്തുകില്ലനാട്ടുകാർക്ക് മുറുമുറുക്കാൻപിടി തരില്ലെടാഅവസ്ഥകൾ മറച്ചിരിക്കണംസകലരും വിലമതിക്കണംഇവിടുത്തെ കഥകളറിഞ്ഞ്അവനും ഇവനും കയ്യടിക്കണംഇടപെടും പണി പലതിലുംഇടവും വലവും അരിച്ചുപെറുക്കികുറവ് മുഴുവൻ ഹരിച്ചു ഗുണിച്ച്കഴിയണവിധം കുളമാക്കിടുമെചുറ്റും പൊക്കത്തിൽ തലയാട്ടും തെങ്ങിന്റെഓലേം വമ്പത്തം ചൊല്ലീടുന്നുവീടിൻ മച്ചിന്മേൽ തൂങ്ങീടും മാറാലപോലും ആഢ്യത്വം കാട്ടീടുന്നുഓ..പൊകഞ്ഞൊരു കൊള്ളിയായി നിന്നാൽപടിയുടെ വെളിയിലാണ് സ്ഥാനംഓർത്തോ നീ ഓർത്തോവേണ്ട വേദാന്തംനിയമമിവിടെ പഴയ പടിയാമാറ്റാൻ നോക്കേണ്ട,വളഞ്ഞത് നീർത്തിടേണ്ടതറവാട്ടിപ്പെറന്നതാണേനെലയും വെലയുമുള്ളതാണേതലമുറ തലമുറയായ് ഞങ്ങളിങ്ങനാ..!പുറമെ പലതും പറഞ്ഞെന്നിരിക്കുംചിരിച്ച് കളിച്ച് കഴിഞ്ഞെന്നിരിക്കുംവലുത് ചെറുത് അളവ് തിരിവ് മനസ്സിലുണ്ടെടാ..!പണ്ട് തൊട്ട് കാർന്നോമ്മാര്കെട്ടിപ്പൊക്കി വച്ചതെല്ലാംഅതേപടി കാക്കും ഞങ്ങൾഇല്ലേ(ൽ)കൊറച്ചിലാ..!ചേനൻ ചാത്തൻ കോരൻ ചീരുതൊടിയിൽ പണിതു തൊഴുതു നിന്നോപഴയ ചവറ് സമരമില്ലേൽ"തമ്പ്രാനാണെടാ"..