സുന്ദരി ലൈല

Movie : അഭിലാഷം (2025)
മജ്നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈല
ലൈലാക്കതിർപത്ഇൽ ഭംഗി
കൈസത് കണ്ട് മയങ്ങീ
കിസ്സകള് ചൊല്ലിയിണങ്ങീ
കവിളില് കമറൊളി ലങ്കി

ഖൽബില് പ്രേമം തിങ്ങി
കനവുകളോ പീരങ്കി
ഖൽബില് പ്രേമം തിങ്ങി
കനവുകളോ പീരങ്കി

മജ്നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈല
മജ്നൂന്റെ സിരയിലും
മജ്നൂന്റെ മജയിലും

പളപള തിൾ:അങ്ങണ പളുങ്കിത് പോലെ
പലപല മഴവില്ല് മനസ്സില് പൊന്തി

അംബരമോളിൽ അമ്പിളി പൊങ്ങി
അന്തിനിലാവിൻ തൊങ്ങല് തൂങ്ങി
അമ്പതിനായിരം താരമിറങ്ങീ
അറബന താളം നെഞ്ചിലൊരുങ്ങീ

അംബരമോളിൽ അമ്പിളി പൊങ്ങി
അന്തിനിലാവിൻ തൊങ്ങല് തൂങ്ങി
അമ്പതിനായിരം താരമിറങ്ങീ
അറബന താളം നെഞ്ചിലൊരുങ്ങീ

മജ്നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈല
Full Karaoke വേണോ? Click Here
YouTube PRO
സുന്ദരി ലൈല | അഭിലാഷം (2025)
Film:
അഭിലാഷം (2025)
Music:
ശ്രീഹരി കെ നായർ
Lyricist:
ഷർഫു
Singers:
ശ്രീഹരി കെ നായർ ലാൽ കൃഷ്ണ ഭരത് സജികുമാർ അശ്വിൻ വിജയൻ