സങ്കീർത്തനങ്ങൾ നിനക്കു തന്നെആരാധനയും നിനക്കു തന്നെഎന്നിട്ടുമെന്തേ അറിഞ്ഞില്ല നീഹൃദയം തുടിക്കും എൻ വേദന (2)ഒരുപിടി മണ്ണിട്ട് തിരികെ നടന്നപ്പോൾപിൻവിളികേട്ടു തിരിഞ്ഞ നേരംഅറിയാതെ നിറഞ്ഞു മിഴിയും മനവുംതിരഞ്ഞു ഞാൻ നിന്നെ ഈശോ (2)കണ്ണായി കാണേണ്ടോരെൻ കണ്ണിനെആ കരങ്ങളിൽ ഏൽപിച്ചവൻ ഞാൻ (2)കുരിശിൽ പിടഞ്ഞ നിൻ ഘോരമാം വേദനഇന്നെന്നുള്ളിൽ പേറുന്നവൻ ഞാൻ (2)ഇടയുമീ ഹൃദയത്തിൻ തെളിവാകണംഇരുളുമീ വഴിയിൽ വെളിച്ചമാകണംനിറമുള്ളോരീ പൂക്കളിൽ ചേർത്തു വയ്ക്കുന്നുഞാനെൻ ജീവനെ നിന്നിലേക്ക്