കാലമോ ഭൂലോകമോ ഏത് പിറന്നാദ്യം സംശയം ഈ ശങ്കയോ ആശങ്കയോ മണ്ട പുകച്ചാദ്യം സംശയം വെറുതെയിരികണ മസ്തിഷ്കം ചെറുങ്ങനെ തോന്നണ തന്നിഷ്ടം വലുതായ് മാറിയ വിഡ്ഡിത്തം പലവിധ വിമ്മിഷ്ടം
ജീവിതമെന്നൊരു നെട്ടോട്ടം കണ്ടാലെന്തൊരു തോന്ന്യാസം താളം തെറ്റണ വിശ്വാസം വേണം ആശ്വാസം
ദൈവമെന്നത് നേരോ പൊയ്ക്കഥയോ ഈ ചങ്ങായിയെന്നത് ചങ്കോ ചങ്ങലയോ ഉള്ളിൽ വരും പിന്നെ ഉന്തിത്തള്ളും പമ്പരംപോൽ പാടെ ചുറ്റിയ്ക്കും ഓ ... മിന്നുന്നതെല്ലാം പൊന്നല്ലെടോ പണ്ടുതൊട്ടേ കേട്ട ചൊല്ലല്ലേ