മന്ദാരം പൂത്തു നിൽക്കും മാനത്തിൻ കീഴെയെങ്ങും എന്തോരം രാവണന്മാർ പോർവിളിക്കുന്നേ..നേരിൻ്റെ ശരമുനയാൽ വീറോടെ നേരിടുവാൻ വേറാരാണുള്ളതെൻ്റെ രാമനല്ലാതെ....രാമനെന്നും പോരാളി വീരനായ വില്ലാളി..നേർവഴിയെ നാടിനെ നയിച്ച തേരാളി..(രാമനെന്നും)പത്തു തലക്കൊത്തവിധം ബുദ്ധി രാക്ഷസർ...ഇവരുടെ പത്തി തകർക്കാൻ തുനിഞ്ഞൊ - രാൺ കരുത്തിതാ..ഇഷ്ടമുള്ള പെൺമണിയെ കട്ടെടുത്തു കൊണ്ടു പോയാൽ, ഒറ്റശരം മതിയവളെ വീണ്ടെടുക്കാനായ്…(രാമനെന്നും പോരാളി )ഏറെയുണ്ടേ ജാനകിമാർ കാത്തിരിപ്പാണേ...അവരുടെ ജീവനായ രാമനെയും bഓർത്തിരിപ്പാണേ..മായയെന്ന പൊന്നശോക.. പൂവനത്തിൽ പോയാൽ രാമനെത്തും കടല് താണ്ടി കൊണ്ടുപോകാനായ്…(രാമനെന്നും പോരാളി )