പ്രേമലോല

Movie : സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ (2024)
പ്രേമലോലലോല ലോലലോലലോല  ലോലലോലമായ്..
വഴിനീളെയാണ്ട്
വീണുരുണ്ട് രുണ്ട് രുണ്ട് രുണ്ട് രണ്ട് പമ്പരങ്ങൾ
മിഴിയാൽ വിളമ്പി അൻപിനിമ്പമാർന്ന ചുംബനങ്ങൾതൻ പാൽ
ഉടലാകെയോർത്ത്
ചേർത്ത് കോർത്ത് ആർത്തുലഞ്ഞ് വേർത്തതോർത്ത് മാർത്തടങ്ങൾ

പ്രേമലോലലോല ലോലലോലലോല  ലോലലോലമായ്..
വഴിനീളെയാണ്ട്
വീണുരുണ്ട് രുണ്ട് രുണ്ട് രുണ്ട് രണ്ട് പമ്പരങ്ങൾ

അനുഭൂതിപൂത്തുലഞ്ഞപൂമരം
കടഞ്ഞെടുത്ത പൂമതി
തീപിടിച്ച് നീ വകഞ്ഞെറിഞ്ഞടുപ്പിലിട്ട
തീമതി മതീമതിമതിമതി..

ചില്ലടർന്നടുത്തുവന്നു നിന്ന് ചില്ലയിൽ പടർന്നുനിന്നപൂവുനീ
സുരാംകനി ...

വില്ലൊടിച്ചടർത്തിമാറ്റിയുല്ലസിച്ചിടുന്ന നിന്റെ
രാഗ ലോല ലോല ലോല ലോല ലോല ലോല ലോലഗാനമോ?
മദോന്മദം മദം മദം..

പ്രേമലോലലോല ലോലലോലലോല  ലോലലോലമായ്..
വഴിനീളെയാണ്ട്
വീണുരുണ്ട് രുണ്ട് രുണ്ട് രുണ്ട് രണ്ട് പമ്പരങ്ങൾ

മാറിലേക്കൊരായിരം ശരങ്ങളെയ്തു കണ്ണിനാൽ..
നിന്നലെത്രകൊണ്ടു ചിത്രമെത്രയും വിചിത്രമായ്..
തൂവലായി പറന്നിറങ്ങിയോ
ഓമലായി തൊടുന്നുവോ വിലോലമായ്..

ചുംബനങ്ങളിമ്പമോടെ കമ്പനങ്ങളായ തംബുരു...
മുണ്ടകം കളിമ്പമോടെ കോറി കോറ മുണ്ടുകീറി രണ്ട് തുണ്ടം..

വഴിനീളെയാണ്ട് വീണുരുണ്ടുരണ്ടുരുണ്ടുരുണ്ട് രണ്ട്‌പമ്പരങ്ങൾ
മിഴിയാൽ വിളമ്പി അൻപിനിമ്പമാർന്നചുംബനങ്ങൾതൻ പാൽ
ഉടലാകെയോർത്ത്
ചേർത്ത് കോർത്ത് ആർത്തുലഞ്ഞ് വേർത്തതോർത്ത് മാർത്തടങ്ങൾ
Full Karaoke വേണോ? Click Here
YouTube PRO
പ്രേമലോല | സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ (2024)
Film:
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ (2024)
Music:
ഡോൺ വിൻസന്റ്
Lyricist:
വൈശാഖ് സുഗുണൻ
Singers:
സുഷിൻ ശ്യാം