പൂമാലേ പോതിയമ്മേ

Movie : ചാവേർ (2023)
പൂമാലേ പൊതിയേ പൂപോലെ മാലോര്
വാടുന്നേ വീവ്ന്ന് നോവുന്നമ്മേ ... നോവുന്നമ്മേ

കണ്ണ്ന്ന് മായുമ്പം മണ്ണ്ന്ന് പോവുമ്പം
കണ്ണെത്ര വേവ്ന്ന്  കാവിലമ്മേ ... കാവിലമ്മേ
പൊട്ടിമൊളച്ചതും നട്ട് നനച്ചതും
ഞെട്ടറ്റ് പോവാണ്ട് ഞായമില്ലേ ... ഞായമില്ലേ

പൂമാലേ പൊതിയേ പൂപോലെ മാലോര്
വാടുന്നേ വീവ്ന്ന് നോവുന്നമ്മേ ... നോവുന്നമ്മേ

കാലൻ കുളിയന്റെ കാലവും കാര്യവും
ആരിക്കും ചൊല്ലാനോ ആവതില്ലേ ... ആവതില്ലേ

മുക്കണ്ണൻ ദൈവമേ മുക്കോടി ദേവരേ
മുന്നോട്ട് പോവാനോ കൂടെ വേണേ ... കൂടെ വേണേ ...

താരാട്ടി പാലൂട്ടി പോറ്റിയ പൊന്നുണ്ണി
പൂവുടൽ പോലിന്ന് വീണ് പോന്ന് ... വീണ് പോന്ന് ...
പെറ്റ വയറിന്റെ നോവുണ്ടോ തീര്ന്ന്
പൊന്നമ്മേ പൂമാലേ പോതിയമ്മേ ... പോതിയമ്മേ ...
Full Karaoke വേണോ? Click Here
YouTube PRO
പൂമാലേ പോതിയമ്മേ | ചാവേർ (2023)
Film:
ചാവേർ (2023)
Music:
ജസ്റ്റിൻ വർഗീസ്
Lyricist:
ഹരീഷ് മോഹനൻ
Singers:
പ്രണവ് സി പി നിരഞ്ജന