നല്ലോമൽച്ചെണ്ടാണ് ചേലുള്ളൊരു പെണ്ണാണ്നല്ലോമൽച്ചെണ്ടാണ് ചേലുള്ളൊരു പെണ്ണാണ്മയ്യേകിയ വാൽക്കണ്ണിൽ മീനോടണതെന്താണ്നെയ്യാറിൻ കുന്നോളം നിൻ ഗാനം പാടുമ്പോൾനെയ്യാമ്പൽ പൂപോലും നിൻ ചന്തം തേടുമ്പോൾരാവെല്ലാം ഞാൻ കാണും സ്വപ്നം നീയാണ്ഒരു കൺസൂചിത്തുമ്പാൽ മെല്ലെ എന്നെ നീ നുള്ളുന്നൂമിണ്ടാട്ടം മിണ്ടാതേതോ കിന്നാരം ചൊല്ലുന്നൂമണിമുത്തേ നീ മുന്നിൽ വന്നാൽ എൻ ലോകം മാറുന്നൂചങ്ങാത്തം കൂടാൻ ഞാനും പിന്നാലേ പോരുന്നൂതെന്നലാലാടുമ്പോൾ കൊഞ്ചാതെ കൊഞ്ചും നിൻകൈവളക്കൂട്ടങ്ങൾക്കെന്താ ഭാഗ്യം!മുന്തിരിത്തൈവള്ളിത്തുമ്പായ് നിൻ തൂനെറ്റിയിൽവീഴും മുടിയൊന്നിൻ ചുരുളെന്താ രസം!ഒരു കൺസൂചിത്തുമ്പാൽ മെല്ലെ എന്നെ നീ നുള്ളുന്നൂമിണ്ടാട്ടം മിണ്ടാതേതോ കിന്നാരം ചൊല്ലുന്നൂമണിമുത്തേ നീ മുന്നിൽ വന്നാൽ എൻ ലോകം മാറുന്നൂചങ്ങാത്തം കൂടാൻ ഞാനും പിന്നാലേ പോരുന്നൂജന്നലിൻ കണ്ണാചിച്ചില്ലോരം മൂവന്തിഅമ്പിളിപ്പൂവട്ടം മിന്നും പോലെഒട്ടുമേ ഓർക്കാതെ നിൻ രൂപം കാണുമ്പോൾനെഞ്ചിൽ പനനൊങ്കിൻ നുര പൊന്തുന്നുണ്ടേചിരിയെമ്പാടും ചിന്തും പെണ്ണേചുമ്മാ കൊതി കൂട്ടുന്നൂചങ്കാകെ പെയ്യും മഞ്ഞായ്എന്നിൽ കുളിരേകുന്നുഒരു സമ്മാനം കൊള്ളും താളംപാട്ടായ് ഞാൻ കേൾക്കുന്നുകുന്നോളം ചൊല്ലാ മോഹംനെഞ്ചാകെ വിങ്ങുന്നൂ