ഒരു ചില്ലുപാത്രമുടയുന്ന പോലെ മാനസം മുറിഞ്ഞോപുലരാൻ മറന്ന നിശപോലെ വീണ്ടും ഓർമ്മകൾ പുണർന്നോമൊഴി നേർത്തുവോ? മിഴി വാർത്തുവോ?മൗനമുകിൽ മൂടിയോ?നാളെ ഇതേതു നാളം വിമൂക രാവിൽ പ്രതീക്ഷയായ്താനേ പറന്നു പോകാൻ ഇതേതു വാനം വിദൂരമായ്ഒരേ ഇരുൾ ഒരേ നിഴൽ ഒരേ അഴൽമിഴികെടാവെയിൽ ചുടും വഴി സദാ നടന്നുവോകനലോർമ്മതൻ കരിമുള്ളിനാൽ കരൾ പിടഞ്ഞുവോ?കഥയിതു തുടർന്നുവോ?കാലം തുഴഞ്ഞുപോകാൻ തുണയ്ക്കിതാരും വരില്ലയോകാറ്റേ തലോടിടാമോ മുറിഞ്ഞു നീറും മനങ്ങളിൽഅഗാധമാം വിഷാദമോ അകം നിറഞ്ഞിതാഅശാന്തമാം വിചാരമോ ദിനം പടർന്നിതാപുലരാത്തൊരാ ഇരവെന്നപോൽ ഉടൽ പുകഞ്ഞുവോമറുകര തിരഞ്ഞുവോനേരിൻ നിലാവു പോലും മറഞ്ഞു പോകുന്നിടങ്ങളിൽതാരം ഇതേതു താരം പ്രകാശമേകാൻ വരുന്നിനിഒരു ചില്ലുപാത്രമുടയുന്ന പോലെ മാനസം മുറിഞ്ഞോപുലരാൻ മറന്ന നിശപോലെ വീണ്ടും ഓർമ്മകൾ പുണർന്നോമൊഴി നേർത്തുവോ? മിഴി വാർത്തുവോ?മൗനമുകിൽ മൂടിയോ?നാളെ ഇതേതു നാളം വിമൂക രാവിൽ പ്രതീക്ഷയായ്താനേ പറന്നു പോകാൻ ഇതേതു വാനം വിദൂരമായ്