ഓ മനുജാ പോവുക നീ

Movie : ജിന്ന് (2023)
ഓ മനുജാ പോവുക നീ
ഈ കാണും വഴി, അതാണു വിധി
പോയി വരൂ ... മടിച്ചു നിന്നാൽ
ഈ ഭൂഗോളത്തിൽ വേറെന്തു ഗതി

ഓ മനുജാ പോവുക നീ
ഈ കാണും വഴി, അതാണു വിധി

പലനാടും കാണാനുണ്ടനിയാ
പല കൂട്ടും കൂടാൻ പോരാം
പല വേഷം വേണം ഈ ഉലകിൽ
ആളാവാൻ കൂട്ടുകാരാ
അടിവേരു മുതൽ മുടിനാരു വരെ
പുതുതാക്കി വരൂ ... കേറും വില ...

ഓ മനുജാ പോവുക നീ
ഈ കാണും വഴി, അതാണു വിധി

കരുമാറ്റം നിൻ നല്ലതിനാവാം അതു
കരകേറ്റത്തിൻ സൂചനയാവാം ഇനി
മട്ടു മാറാതിരുന്നിടുമെങ്കിൽ ഈ
പുക്കാറിനെല്ലാം അന്തം വരാം

നീ കൊതിച്ചതല്പോൽ തേൻകരിക്കൊരെണ്ണം
നീനേടീടുമോ എന്നാർക്കറിയാം

ഓ മനുജാ പോവുക നീ
ഈ കാണും വഴി, അതാണു വിധി

മനുജാ ... മനുജാ ... മനുജാ ... മനുജാ ...
Full Karaoke വേണോ? Click Here
YouTube PRO
ഓ മനുജാ പോവുക നീ | ജിന്ന് (2023)
Film:
ജിന്ന് (2023)
Music:
പ്രശാന്ത് പിള്ള
Lyricist:
സന്തോഷ് വർമ്മ
Singers:
സിതാര കൃഷ്ണകുമാർ