നിശയിൽ

Movie : ഇത്തിരി നേരം (2025)
നിശയിൽ നുരഞ്ഞു പതയുന്നൊരീ
തിരയിൽ നിലാവു കലരുന്ന പോൽ
പുലരുന്ന നേരമഴിയുന്ന സ്വപ്നമായ്
പറയാതെ വന്നതാണു നീ
മഴ നേർത്തു നിൽക്കുമീ വേളയിൽ
തിരി താഴ്ത്തി വച്ചു കൈകോർക്കവേ
അധരങ്ങൾ ചേർത്തു നുണയുന്നു, പ്രേമചഷകങ്ങളാകുന്നു നാം

ഈ തെരുവിൽ അലസം ചേർന്നു നിൽക്കും ഇരുളിൽ
ധൂളികളിൽ ഗതകാലമെല്ലാം മൂടി വയ്ക്കും നഗരം
വഴിയിടറി വഴുതിയെൻ വിരലുകൾ
പതിയെ നിന്നിലേക്കാഴവേ
മറയായ് നമ്മെ മൂടും മഞ്ഞിലൊഴുകും തൂമധുരം
അധരങ്ങൾ ചേർത്തു നുണയുന്നു, പ്രേമചഷകങ്ങളാകുന്നു നാം

നീരുണങ്ങി പുഴയിൽ നാണ്ടൊരു നൗകയിതാ
നീ വരുവാൻ തുഴ വീശിടുവാൻ കാത്തിരിപ്പൂ വിരസം
വെയിലഴി കടന്നു നീ പെയ്ത നാൾ
കതറിയെന്നിൽ പിണഞ്ഞ നാൾ
പൊഴിയും സ്വേദഹർഷം നമ്മളിരവിൽ തൂവുകയായ്
അധരങ്ങൾ ചേർത്തു നുണയുന്നു, പ്രേമചഷകങ്ങളാകുന്നു നാം
Full Karaoke വേണോ? Click Here
YouTube PRO
നിശയിൽ | ഇത്തിരി നേരം (2025)
Film:
ഇത്തിരി നേരം (2025)
Music:
ബേസിൽ സി ജെ
Lyricist:
ബേസിൽ സി ജെ
Singers:
വീത്‌‌‌രാഗ്