നന്മയുള്ള നാട് കള്ളമില്ലാ നാട്.. ആ നാടിനന്നുമിന്നും എന്തു ഭംഗി,എന്തൊരു ഭംഗി കുംഭക്കളിയുണ്ട്... കണ്യാർ കളിയുണ്ട്... എങ്ങുമില്ലാകാഴ്ചയിന്നും കാത്തു വയ്ക്കണ നാട്... ആ നാടിനന്നുമിന്നും എന്തു ഭംഗി,എന്തൊരു ഭംഗി...
വാളണിഞ്ഞ് ചിലമ്പണിഞ്ഞ്... ദേവി വാഴണ കോവിലുണ്ട്... പള്ളിയുണ്ട് മസ്ജിദുണ്ട്.... അമ്പലക്കുളങ്ങളുണ്ട്.... നെല്ലോലക്കതിരാടി നിക്കണ പുഞ്ചപ്പാടമുണ്ട്.... ആ നാടിനന്നുമിന്നും.. എന്തു ഭംഗി,എന്തൊരു ഭംഗി..(നന്മയുള്ള)
കരിമ്പന കുട പിടിയ്ക്കണ നീണ്ട നാട്ടു വഴികളുണ്ട്... മഞ്ഞണിഞ്ഞമലയുമുണ്ട്... കൊലുസ്സ് ചാർത്തിയ പുഴയുമുണ്ട്.. തോറ്റം പാട്ടുകൾ പാടി ചുറ്റണ നാട്ടു കാറ്റുമുണ്ട്.... ആ നാടിനന്നുമിന്നും എന്തു ഭംഗി,എന്തൊരു ഭംഗി..(നന്മയുള്ള)