പുലരുന്നു രാവെങ്കിലും ഇരുട്ടാണു താഴേ കറവീണ കാല്പാടുകൾ വഴിത്താരയാകേ ഇര തേടുന്ന കഴുകക്കുലം വസിക്കുന്ന നാടേ ഉയിരേയുള്ളൂ ചൂതാടുവാൻ നമുക്കിന്നു കൂടേ
മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം
പുക വന്നു മൂടുന്നിതാ ... കിതയ്ക്കുന്നു ശ്വാസം പാഴ്മുള്ളിൽ അമരുന്നിതാ ... ചുവക്കുന്നു പാദം പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നില്യ്ക്കാതെ യാനം
മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം
പിഴന്തെമ്പാടും എറിയുന്ന നേരം മണ്ണോടു വീണാലും ഒരു വിത്തായി മുള പൊന്തുവാനായ് കാക്കുന്നു നെഞ്ചം പല മുൻവാതിൽ അടയുന്ന കാലങ്ങളിൽ ഉൾനോവിൻ ആഴങ്ങളിൽ വിധി തേടുന്ന സഞ്ചാരിയായ് വിഷനാഗങ്ങൾ വാഴുന്ന കാടിന്റെ നായാടിയായ്
ആഹാ ... ആ ... ആഹാ ...
പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നില്യ്ക്കാതെ യാനം