മോന ലോവ

Movie : വേടൻ (2025)
രാരി രാരിരേ രാരി രാരിരേ
രാരി രാരിരേ രാരി രാരി രാരിരേ

രാരി രാരിരേ രാരി രാരിരേ
രാരി രാരിരേ രാരി രാരി രാരിരേ

ഒരുത്തി ഒരുത്തി ഒരുത്തി ഒരുത്തി
കള്ളിക്കാട്ടിലെ മുള്ള് ചെടി പോൽ
ഒരുത്തി ഒരുത്തി
കണ്ണാടി നെഞ്ചില് കല്ല് വീണപോൽ
ഒരുത്തി ഒരുത്തി
മുന്തിരിക്കള്ള് കണ്ണു കൊണ്ടെന്നെ
മയക്കി മയക്കി

എണ്ണക്കറുമ്പിയേ നിൻറെ കണ്ണിൽ കുരുങ്ങി
ഞാൻ മരിച്ചു രണ്ടാം പിറവിയേ
ഇത് രണ്ടാം പിറവിയേ
എണ്ണക്കറുമ്പിയേ നിൻറെ കണ്ണിൽ കുരുങ്ങി
ഞാൻ മരിച്ചു രണ്ടാം പിറവിയേ
ഇത് രണ്ടാം പിറവിയേ


കുപ്പത്തൊട്ടിയിൽ മാണിക്യത്തെ കണ്ടുപിടിച്ചവൾ
അതിനെ മിന്നലു കൊണ്ട് നൂല് കോർത്ത് നെഞ്ചിൽ അണിഞ്ഞവൾ
കത്തിയെരിയും സൂര്യനെ പൊട്ടുപോലെ തൊട്ട്
നിൻറെ പട്ടു പോലത്തെ വിരല് കൊണ്ടാൽ പാറക്കല്ലും  പൊട്ടും
നിന്നെ വാൻഗോഗ് വരച്ചതോ?
മർലിൻ മൺറോ വീണ്ടും മണ്ണിൽ ജനിച്ചതോ?
സൂഫി കവിത മുന്നിൽ പെണ്ണായ് നടന്നതോ?
സോവിയറ്റ് യൂണിയൻ എന്നിൽ വിപ്ലവം പിറന്നതോ?

ആ ...
നിൻറെ പേര് കവിതയോ?
രാത്രി ഉറക്കം കെടുത്താൻ ആരു നീ?
മാടൻ മറുതയോ?
നിന്നെ കനവ് കാണാ രാത്രി എല്ലാം
വീണായ് വെറുതെയോ
വെന്തു ചാരമായി കിടന്നോ നിന്നു ഫീനിക്സ് പറവയോ

നിൻറെ പേര് കവിതയോ?
രാത്രി ഉറക്കം കെടുത്താൻ ആരു നീ?
മാടൻ മറുതയോ?
നിന്നെ കനവ് കാണാ രാത്രി എല്ലാം
വീണായ് വെറുതെയോ ?
വെന്തു ചാരമായി കിടന്നോ നിന്നു ഫീനിക്സ് പറവയോ?

കറുപ്പ് റാണി
പേരാലിൽ എന്നെ തളയ്ക്കാൻ അടിച്ച ആണി
നിൻറെ കണ്ണുപെട്ടതും മൂഢൻ പോലും ജ്ഞാനി
അരികിൽ വാ നീ അധരമധുരമെനിക്ക് താ നീ

സ്വർഗ്ഗവാതിലിൻ ഏണി -
എൻറെ ദാഹം തീർക്കും പാനി
എൻറെ മോഹം തീർക്കുമോ നീയും

മോന ലോവയേ മോഹലാവയേ
എൻറെ നാളെയേ പ്രേമലീലയേ
മോന ലോവയേ മോഹലാവയേ
എൻറെ നാളെയേ പ്രേമലീലയേ

നീ ചിരിച്ചാൽ ബീഥോവനോ
നിന്നെ പെറ്റതേത് മഹാനോ
ഞാൻ നാഗസാക്കി ഹിരോഷിമ
എന്നിൽ വന്നു വീഴാമോ
എൻറെ ലിബിയാ
നിൻറെ തെരുവിൽ കിടന്നു മരിക്കും ഞാൻ
അറിയാം നോർത്ത് കൊറിയാ
നിൻറെ തടവറയില് അടിയറവ് ഞാൻ പറയാം

മോന ലോവയേ മോഹലാവയേ
എൻറെ നാളെയേ പ്രേമലീലയേ
മോന ലോവയേ മോഹലാവയേ
എൻറെ നാളെയേ പ്രേമലീലയേ
Full Karaoke വേണോ? Click Here
YouTube PRO
മോന ലോവ | വേടൻ (2025)
Film:
വേടൻ (2025)
Music:
വേടൻ
Lyricist:
വേടൻ
Singers:
വേടൻ