കണ്ണിൽ മിന്നും

Movie : കഥ ഇന്നുവരെ (2024)
കണ്ണിൽ മിന്നും കിനാവൊന്ന് കണ്ടേ
നാമുരിയാടും നാട് കണ്ടേ
കണ്ണിലെരിയും കനവ് കണ്ടേ
നെഞ്ചിലൊരീണം കേൾപ്പതുണ്ടേ
നല്ലൊരു പാട്ടിൻ പുലരിയുണ്ടേ

കാറ്റുകൾ പൂക്കും ചില്ലയിലിന്നൊരു
പൂക്കളൊഴുക്കും തീ കണ്ടേ

കണ്ണിൽ മിന്നും കിനാവൊന്ന് കണ്ടേ
മിന്നൽ മിന്നും നിലാവൊന്നു കണ്ടേ

താരകങ്ങൾ കാതിൽ മൂളും
ഈണമായ് നീ ചേരുന്നൂ
പുലരി വാനം പൂക്കുന്ന മണ്ണിൽ
ഉദയസൂര്യൻ നീ

തീക്കനൽ ചോക്കും നെഞ്ചിനകത്തൊരു
കാട്ടുകുയിലിൻ കൂടുണ്ടേ
കാറ്റുകൾ പൂക്കും ചില്ലയിലിന്നൊരു
പൂക്കളൊഴുക്കും തീ കണ്ടേ

കണ്ണിൽ മിന്നും കിനാവൊന്ന് കണ്ടേ
മിന്നൽ മിന്നും നിലാവൊന്നു കണ്ടേ
കണ്ണിൽ മിന്നും കിനാവൊന്ന് കണ്ടേ
മിന്നൽ മിന്നും നിലാവൊന്നു കണ്ടേ
Full Karaoke വേണോ? Click Here
YouTube PRO
കണ്ണിൽ മിന്നും | കഥ ഇന്നുവരെ (2024)
Film:
കഥ ഇന്നുവരെ (2024)
Music:
അശ്വിൻ ആര്യൻ
Lyricist:
അജീഷ് ദാസൻ
Singers:
വിദ്യാധരൻ