കൺമുനകളിൽ കളമിടുംകവിതയെന്നാളും നിൻമിഴികൾ തൻ മധുകണംനുകരവേ...എന്നുയിരിനെ തഴുകുമാകുളിരിളം തെന്നൽ..വെണ്മുകിലുപോൽ അലസമായ്പൊഴിയുമോ....അരികിൽ വന്നാരോമൊഴിയുന്ന വാക്കുകൾ..പതിയെ മെയ്യോരം ചേരുന്നിതാ..(കൺമുനകളിൽ)തൂമഞ്ഞു തോരാതെനെറുകിൽ ഉതിരവേ..നിൻ ചൊടിയിലാലോലംപ്രണയം പുണരുമോ...നറുമലരിതളെന്നിൽ തൂകുന്നുതേൻകണം...തീരാ മോഹങ്ങൾ അലമാലയായ്നാമിനിയുമോരോരോ കാലങ്ങളിൽകാതോരമൊതുന്നു രാഗാർദ്രമായ്..മൗനം വാചാലമായ്...നിൻ...(കൺമുനകളിൽ )ഈ കാറ്റ് കൊഞ്ചുന്നുമുകുലിൻ മർമ്മരം...എൻ ഹൃദയ മന്ത്രങ്ങൾനിന്നിൽ അലിയുമോ..പ്രിയതരമൊരു നാളിൽപിരിയാതെ പ്രാണനായ്..പലവുരു പറയാതെ ഒന്നായിടാംമായാത്ത സ്നേഹത്തിൻ തീരങ്ങളിൽ...ഈ ജന്മമൊന്നാവാൻ..കൈ കോർത്തു നാം..പ്രണയം വാചാലമായ്..നിൻ(കൺ മുനകളിൽ )