ചെമ്പഴുക്കാത്തൊണ്ടെടുത്ത് അമ്പലം കൂട്ടുന്നതാര്ചെമ്പരത്തിക്കമ്പുകൊണ്ട് അമ്പ് കുലയ്ക്കണതാര്അങ്ങുതൊട്ടേ ഇങ്ങു തൊട്ടേ അക്കുത്തിക്കുത്തൊടുവാനാതൂവെളിച്ചം ചാറിവീണ മാമനെ ഞാനൊന്നു കണ്ടേചെന്തമിഴിൻ തേൻ കുടഞ്ഞേ പൂങ്കുയിൽ പാടുന്ന കേട്ടേഎന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്എന്റെ കിനാവാണ് എന്തിനും നീയാണ്ഉം ... ഉം ... ഉം ... ഉം ...കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേമുറ്റമിതാകെ പൂത്തു നിന്നാട്ടേപുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ കുരുന്നാറ്റേചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേകിളിപ്പൂമകളേ നീയലിയും പൂന്തണലാണ്ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്അലിവോടെ തൊടും സാന്ത്വനമാണ്ഇതിലെ വാ .... ഇതിലെ വാ ....കനവിലെ ചിറകുമായ്പകലിലെ വഴികളിൽവെയിലുപോൽ അലയുവാൻകണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേമുറ്റമിതാകെ പൂത്തു നിന്നാട്ടേഗമപപധപ ... ഗമപപധപ ...ഗമപപ മധപപസ നിസനിധപഗമപപധപ ... ഗമപപസപ ...ഗമപപ പധമപപധപമഗരി മഗരിനിസനിരിസമുറ്റത്തൊരു കോണിൽ പച്ചപ്പനമ്പായിൽഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാംമുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതേമുത്തുമിഴിയോടെ ഞാനിരിക്കാംഒരു ദളം പോലെ ഇരു മനം ചേരുംമണിക്കുഞ്ഞോളങ്ങൾ: മഴവില്ലായ് മാറുംഇമ ചിമ്മാവാനം ഇതു കണ്ടേ നിൽക്കുംമണിക്കുടിലിൻ ചുമരുകളിൽനിറം കുടഞ്ഞൊന്നു ചിരിക്കുംഎന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേമുറ്റമിതാകെ പൂത്തു നിന്നാട്ടേകിളിപ്പൂമകളേ നീയലിയും പൂന്തണലാണ്ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്അലിവോടെ തൊടും സാന്ത്വനമാണ്ഇതിലെ വാ .... ഇതിലെ വാ ....കനവിലെ ചിറകുമായ്പകലിലെ വഴികളിൽവെയിലുപോൽ അലയുവാൻ