കനവേ മിഴിയിൽ

Movie : പല്ലൊട്ടി 90's കിഡ്സ് (2024)
കനവേ മിഴിയിലുണരേ
നെഞ്ചാലെ വാനം പാടുമീണം കേൾക്കണേ
തിരികളാലേ വഴികളാകേ തെളിഞ്ഞു തൂവണേ
മേലാകേ ചേലാണേ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ ഉറഞ്ഞു തീരം മൂടണേ

ആകാശങ്ങളലയേ ഒരു കുഞ്ഞുകാറ്റ് പതിയേ
നിന്നോടോതി മറയേ പിറന്നൂരു നിന്റെ നിധിയേ
ഈ വെയിലു വഴിയാകേ പൂത്ത മരമാണേ
നീയുമെന്റെ കൂടെയില്ലേ തണൽ വരെ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ ഉറഞ്ഞു തീരം മൂടണേ

കനവേ മിഴിയിലുണരേ
നെഞ്ചാലെ വാനം പാടുമീണം കേൾക്കണേ
തിരികളാലേ വഴികളാകേ തെളിഞ്ഞു തൂവണേ
മേലാകേ ചേലാണേ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ ഉറഞ്ഞു തീരം മൂടണേ
Full Karaoke വേണോ? Click Here
YouTube PRO
കനവേ മിഴിയിൽ | പല്ലൊട്ടി 90's കിഡ്സ് (2024)
Film:
പല്ലൊട്ടി 90's കിഡ്സ് (2024)
Music:
മണികണ്ഠൻ അയ്യപ്പ
Lyricist:
സുഹൈൽ കോയ
Singers:
കപിൽ കപിലൻ