കാലങ്ങളേറെകടന്നുവോഎൻ കണ്മണി ചാരത്തണഞ്ഞിടാൻമിഴിക്കൂട്ടിലെ തിരിനാളമായ്കൊഴിയാത്തൊരോമലോർമ്മയായ്നീ വന്നുവോകാറ്റാടിക്കൂട്ടവും കായലോളങ്ങളുംനിൻ കഥകൾ കേൾക്കാൻ നിന്നുവോഈയുഷസന്ധ്യകൾ ഈണത്തിൽ പാടുന്നരാഗങ്ങൾ ചേർന്നിനി പാടിടാംകുറുമ്പത്തിയേ കിളികൊഞ്ചലായ്നീയെൻ ചാരത്തു തത്തി തത്തിപാറുന്ന മാടത്തയായി വന്നുവോകാലങ്ങളേറെ കടന്നുവോഎൻ കണ്മണി ചാരത്തണഞ്ഞിടാൻ .....നെയ്യാമ്പൽ പാടങ്ങൾ ഓലോലമാടുമ്പോൾഓർമ്മചിലമ്പൊലി കേട്ടുവോഹംസങ്ങളോതുന്ന ചിങ്കാരം കേട്ടിടാൻപാതയോരത്തു നാം കാത്തുവോഇട മുറിയുന്നെൻ ഗതസ്‌മൃതികളിൽ നീരാവിരുൾ മായ്ക്കുന്ന പൊൻ വെട്ടംപേറുന്ന വെൺതിങ്കളായ്, വന്നുവോ ...