ഇമകളിൽ നീയേ

Movie : റാഹേൽ മകൻ കോര (2023)
ഇമകളിൽ നീയേ ഇഴപിരിയാതേ
വഴികളിൽ നീയേ പുലരൊളി പോലേ
കാലം വിരൽത്തുമ്പിലേകുന്ന
മായാ വൈഡൂര്യമേ
ആരും കാണാനേരം നിനക്കായി ഞാനേകുമെന്നെ
ഏകാന്തസായാഹ്ന തീരങ്ങളിൽ

നനുനനെയുതിരണ മഴനൂലാണു നീ
എരിവേനൽ തൊടും പാതയാകവേ
തെരുതെരെ വിരിയണ നറുപൂവാണു നീ
അകതാരിൻ മലർച്ഛില്ലയാകവേ

തുഴയെറിയുന്നേ എൻ മാനസം
നിറനദിയാകും മോഹങ്ങളിൽ
ദൂരേ വയൽപ്പൂവു പാടുന്ന
നീയാം ചെറുതീരം ചേരാൻ തേടുന്നു ഞാനേ
തീയും നിലാവായി മാറുന്നു നീയെ-
ന്നുടൽ ചേരവേ ആരോമലേ
Full Karaoke വേണോ? Click Here
YouTube PRO
ഇമകളിൽ നീയേ | റാഹേൽ മകൻ കോര (2023)
Film:
റാഹേൽ മകൻ കോര (2023)
Music:
കൈലാഷ് മേനോൻ
Lyricist:
ബി കെ ഹരിനാരായണൻ
Singers:
നിത്യ മാമ്മൻ അഭിജിത്ത് അനിൽകുമാർ