എട്ടുനാടൊത്തു കൂടും

Movie : ചാൾസ് എന്റർപ്രൈസസ് (2023)
എട്ടുനാടൊത്തു കൂടും
അങ്ങ് കിഴക്കേ നാട്ടിൽ
വന്നെത്തീ രണ്ടാളവർ
തസ്കരർ പണ്ടൊരു നാളിൽ
അമ്പലപ്പൊരുൾ കട്ടു
അന്നവും ഭുജിച്ചങ്ങു
ആമോദത്തോടെ വാണൂ
വന്നവർ കൊല്ലങ്കോട്ടും
അമ്പലപ്പൊരുൾ കട്ടു
പിന്നേയും വാഴും കാലം
വന്നൊരു ഗ്രഹപ്പിഴ
വല്ലാതെ മൂടും നേരം
കേളിമേൽ കേളി കേട്ട
അവിഘ്നപുരത്തിൽ  വാഴും
തുമ്പിക്കൈ ഭഗവാന്റെ
വിഗ്രഹം കട്ടൊരു നാളിൽ
വാണിയത്തെരു പൂക്കു
ആയതു വില പേശെ
ചേണെഴാ ബിംബമതു
കൈവിട്ടാൻ വാണിയനും .
ഭക്തനാം കേളുവപ്പോൾ
വല്ലാതെ ഭയം പൂണ്ടു
വിഗ്രഹം മടക്കുവാൻ
നാണുവിനോട് കേണു .
നാസ്തികനായുള്ള
നാണുവുമന്നേരം
ഈർഷ്യയാ കേളുവോടും
വക്കാണം തുടങ്ങിനാൻ
വാക്കും വഴക്കും പെരും
കയ്യാങ്കളിയും മൂത്ത്
പിന്നെയെറിഞ്ഞാപ്പൊരുൾ
ഗായത്രിപ്പുഴയിലും
കണ്ടെടുത്താൻ കേളു
വിഗ്രഹമതു പിന്നെ
ഒറ്റയായ് നിൽക്കും തെങ്ങിൻ
കുരലിലും കുടിവെച്ചു
ഊരില്ലാപ്പരം പൊരുൾ
ആരാരുമറിയാതെ
തെങ്ങിന്റെ കുരലിങ്കൽ
നെടുകാലം കുടികൊണ്ടൂ .
കാറ്റേറെ വെയിലേറെ
കൊണ്ടതിൽപ്പിന്നൊരു നാളിൽ
അമ്പലം വിട്ട പൊരുൾ
ചെന്നെത്തീ നഗരത്തിൽ

HomeAbout UsServicesContact UsTerms of UsePrivacy Policy
Full Karaoke വേണോ? Click Here
YouTube PRO
എട്ടുനാടൊത്തു കൂടും | ചാൾസ് എന്റർപ്രൈസസ് (2023)
Film:
ചാൾസ് എന്റർപ്രൈസസ് (2023)
Music:
NULL
Lyricist:
സംഗീത ചേനംപുല്ലി
Singers:
NULL