എല്ലാരുമൊന്നിച്ചുകൂടി മോദത്തോടെഎല്ലാരും സമ്മതം മൂളീഅന്യോന്യമറിയാത്ത രണ്ടു കിനാക്കളെവഞ്ചിയിൽ കൊണ്ടിരുത്തീ - കടവത്തെവഞ്ചിയിൽ കൊണ്ടിരുത്തീഎന്താണ് മിണ്രേണ്ടതെന്നോ പരസ്പരംഎന്താണ് ചെയ്യേണ്ടതെന്നോഒന്നും തിരിയാതെ രണ്ടുപേർക്കുള്ളിലുംഎന്തെന്നറിയാത്ത ശങ്ക- തുളുമ്പുന്നചിന്ത നിറയുമാശങ്കവാതിൽപ്പടിയുടെ അപ്പുറമിപ്പുറംനാണം മതിൽ കെട്ടിവെച്ചൂആരാദ്യമാ വല ഭേദിക്കുമെന്നത്ചോദ്യമായ് ുള്ളിൽ പിടഞ്ഞൂമൂളാത്ത പാട്ടിന്റെ ഈരടി തേടിആ മുറിക്കുള്ളിലൊതുങ്ങീ - ഇരുവരുംമൗനത്തിനുള്ളിൽ ഞെരുങ്ങീഎല്ലാരുമൊന്നിച്ചുകൂടി മോദത്തോടെഎല്ലാരും സമ്മതം മൂളീഅന്യോന്യമറിയാത്ത രണ്ടു കിനാക്കളെവഞ്ചിയിൽ കൊണ്ടിരുത്തീ - കടവത്തെവഞ്ചിയിൽ കൊണ്ടിരുത്തീപാലിൽത്തിളപൊട്ടി പൊങ്ങണ കേട്ടവൻഓടിയടുക്കളേൽച്ചെന്നുഏകാന്തസ്വപ്നത്തിൽ നിന്നവൾ പെട്ടെന്ന്താഴെയിറങ്ങിച്ചിരിച്ചൂമൂടിയഴിഞ്ഞൊരു ചില്ലുഭരണിപോൽവെട്ടമവരിൽ നിറഞ്ഞൂ - ഇരുവരുംവെക്കം മറന്നു ചിരിച്ചൂആ ... ആ ... ആ ...