ഈ ലോകം എങ്ങും

Movie : ഫിലിപ്സ് (2023)
ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാം
ഒരു പുതു മനസ്സായി നാം ഇതുവഴിയേ
ഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാം
ഒരു മുകിൽ പോലെ നാം ഇതുവഴിയേ

പല കണമായ് ഒരു മനമായ് കനവുകളായ്
ഇനി ദൂരെ ദൂരെ വാനവില്ലിൻ ഇതളുകളായ്
കാലങ്ങളായ് ഈ നെഞ്ചിലായ്
മോഹങ്ങൾ തൻ സംഗീതമായ്

ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാം
ഒരു പുതു മനസ്സായി നാം ഇതുവഴിയേ
ഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാം
ഒരു മുകിൽ പോലെ നാം ഇതുവഴിയേ

ഓ ... ഓ ... ഓ ...

മിന്നിമിന്നി മേലെമേലെ ചില്ലുമേഘ-
മേറി വന്ന ചെറുതാരമാകും ... താരമാകും
കണിവിരൽ തലോടി മെല്ലെ
തമ്മിലൊന്നു കണ്ണു ചിമ്മുമൊരു സ്നേഹമാകും
നറുസ്നേഹമാകും
വെൺചിറകിൻ കുടയായ് നീ
തുണയായ് വരവായ് കൈത്തണലായ്
കാലങ്ങളായ് ... ഈ നെഞ്ചിലായ്
മോഹങ്ങൾ തൻ സംഗീതമായ്

ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാം
ഒരു പുതു മനസ്സായി നാം ഇതുവഴിയേ
ഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാം
ഒരു മുകിൽ പോലെ നാം ഇതുവഴിയേ

പല കണമായ് ഒരു മനമായ് കനവുകളായ്
ഇനി ദൂരെ ദൂരെ വാനവില്ലിൻ ഇതളുകളായ്
കാലങ്ങളായ് ഈ നെഞ്ചിലായ്
മോഹങ്ങൾ തൻ സംഗീതമായ്

കാലങ്ങളായ് ഈ നെഞ്ചിലായ്
മോഹങ്ങൾ തൻ സംഗീതമായ്
Full Karaoke വേണോ? Click Here
YouTube PRO
ഈ ലോകം എങ്ങും | ഫിലിപ്സ് (2023)
Film:
ഫിലിപ്സ് (2023)
Music:
ഹിഷാം അബ്ദുൾ വഹാബ്
Lyricist:
അനു എലിസബത്ത് ജോസ്
Singers:
ജോബ് കുര്യൻ