ദൂരത്ത് ദൂരത്ത്

Movie : പഞ്ചായത്ത് ജെട്ടി (2024)
ദൂരത്ത് ദൂരത്ത്

ഒരു കായൽ തീരത്ത്

മന്ദാരം പൂക്കാറായെന്ന്......

എല്ലാരും കാണണ സ്വപ്നം നേരായി-

ത്തീരണ നേരം ആ മുറ്റത്തെത്താറായെന്ന്....

കരിമേഘം പതിയേ വഴിമാറി, പുതു-

വെട്ടം പിറകേ വരവായി..

നാടാകെ ആടിപ്പാടി കൂടാനായ് വൈകില്ലെന്ന്...

കാതോരം പാടീ താരാണ്....?

നീരാഴിക്കാറ്റേ....

നീയല്ലാതാരാണാരാണ്.... (2)

പച്ചപ്പട്ടാട ചാർത്തുന്ന തുരുത്തിനുള്ളിൽ

നാടുചുറ്റുന്ന തേരോടുമോ..

എണ്ണ വറ്റാത്ത തീരത്തെ വിളക്കുമാടം

കണ്ണ് നട്ടോണ്ട് നിൽക്കുന്നുണ്ടേ....

നിന്റെ പാട്ടിന്റെ ശീലിന്ന് കേൾക്കുമ്പോൾ

ഉള്ള് വല്ലാതെ തുള്ളുന്നുണ്ടേ

അക്കിഴക്കേ കുന്നിലൂടെ...

അന്തിപൂക്കും ദിക്കിലൂടെ

ഇനി എപ്പോ വേണേൽ വന്നുചേരാം നല്ലകാലം ഇക്കരയ്ക്കെന്ന്...

കാതോരം പാടീതാരാണ്

നീരാഴിക്കാറ്റേ നീയല്ലാതാരാണാരാണ്. (2)

(ദൂരത്ത് ദൂരത്ത്)..
Full Karaoke വേണോ? Click Here
YouTube PRO
ദൂരത്ത് ദൂരത്ത് | പഞ്ചായത്ത് ജെട്ടി (2024)
Film:
പഞ്ചായത്ത് ജെട്ടി (2024)
Music:
രഞ്ജിത്ത് രാജ്
Lyricist:
സന്തോഷ്‌ വർമ്മ
Singers:
ഹരീഷ് ശിവരാമകൃഷ്ണൻ അൻവർ സാദത്ത്