ചെമ്പട്ടണിഞ്ഞമ്മ ചെമ്പകപ്പൂമര- ക്കോവിലണഞ്ഞു നീ നാട് വാഴ്
ഈ വഴിയീ നേരം തുടികൊട്ടും പാട്ടുമായ് സന്നിധി ചേരുന്നീ കോവിൽ മുന്നിൽ കിഴികെട്ടി മാറാപ്പിൽ ജീവിതവേഷങ്ങൾ ആടുന്നീ തിരുമുൻപിൽ കൺതുറക്ക് സന്താപം മാറ്റി നീ സന്തോഷമേറ്റണേ പാപമെൻ നാവിൽ നീ ശ്രീയാവണേ
ചെമ്പട്ടണിഞ്ഞമ്മ ചെമ്പകപ്പൂമര- ക്കോവിലണഞ്ഞു നീ നാട് വാഴ് നേരിന്റെ കാവലായ് വാളേന്തും കൈകളാൽ ദോഷങ്ങൾ നീക്കി നീ നാട് കാക്ക് ദോഷങ്ങൾ നീക്കി നീ നാട് കാക്ക്