അകലുന്നു മെല്ലെ

Movie : ഇത്തിരി നേരം (2025)
അകലുന്നു മെല്ലെ നനവുള്ള മേഘം
തെളിയുന്നിതാ തളിരമ്പിളി
അറിയാതെ നമ്മൾ ഉരയുന്നു തമ്മിൽ
ഉടയാടയിൽ ചെറുതീക്കനൽ
നാം കാറ്റിൽ തൂവൽക്കനം
നീർ വേവും താപാങ്കനം

ആളും താരകം
മിളിർ താവും ഭൂമിയെ
ചുംബിച്ചുലയ്ക്കാൻ പാഞ്ഞു വന്നെങ്കിലും
മൂകം വായുവിൽ
നിറയും ഘർഷണം
രാകി തകർത്തതും ശില
നീരാവിയായ് മറഞ്ഞു പോയ്
ആഴമറിയാതെ
ആഴി നുകരാതെ

ഇലകൾ ഈ മഞ്ഞിൻ
ചൊടിയിൽ വാടുമ്പോൾ
ഒടുവിൽ നാം നട്ട ചെടിയിൽ
മുകുളം വിരിയാതാകുന്നു
പ്രണയം പൂക്കും രഹസ്യം
തെളിയും പോലെയെൻ തോട്ടം
തൊടുവാൻ നീ മാത്രമേയുള്ളീ ഉലകിൽ
ഉയിരിൻ ജ്വാലയായ് ഉയരെ നിന്നുമെൻ
തൊടിയിൽ വീഴുമീ
പൊഴുതിൻ നാളങ്ങൾ നീ
Full Karaoke വേണോ? Click Here
YouTube PRO
അകലുന്നു മെല്ലെ | ഇത്തിരി നേരം (2025)
Film:
ഇത്തിരി നേരം (2025)
Music:
ബേസിൽ സി ജെ
Lyricist:
ബേസിൽ സി ജെ
Singers:
സൂരജ് സന്തോഷ്