ആരും കാണാതുരുകുന്നെന്നുള്ളം നീറും നോവായ് കനവുകളെരിയുന്നൂ ..(2)ഇതളുതിരും പൂവിൻ നൊമ്പരമറിയാതെപുലരൊളിയിൽ ചായുംഅരുണമണികളൊഴുകി നിറയവേ.(ആരും)നിളയൊഴുകും വിമൂകതീരംനിനവുകളിൽ വിതുമ്പി മെല്ലെനിറമിഴികൾ തലോടി വിങ്ങിവിട പറയാൻ മറന്നതെന്നൽനിറമോലും പൂക്കാലമില്ലാതെയായി കുളിരേകാൻ ഹേമന്തമില്ലാ..ഇനിയില്ലാ നീ വരുംമധുപകരുമൊരാനുപമ യാമംഅകലുകയായ് നിലാവ് നെയ്യുംമതിയഴകിൽ വിരിഞ്ഞ താരംപകലൊളിയിൽ പൊലിഞ്ഞുതിർന്നുതിരിമുറിയാതൊരെൻ കിനാക്കൾകരിമേഘക്കൈയാൽ പിടഞ്ഞുവീണുമഴവില്ലിന്നേഴും നിറങ്ങൾഇനിയേകാകിയായ് ഞാൻ ഇരുളിലലിയുമൊരു പടുതിരിയായ്...(ആരും)