ആളുണ്ടോ അഞ്ചരവണ്ടി

Movie : പാപ്പച്ചൻ ഒളിവിലാണ് (2023)
ആളുണ്ടോ അഞ്ചരവണ്ടി പായുന്ന പാതയില്
പാറുന്നേ അംബരം ചുറ്റണ തുമ്പികളിക്കരേയ്ക്ക്

വെളുത്ത മാമലയേ ചിരിച്ച പൂവുകളേ
ഇലത്തലപ്പിൽ നനഞ്ഞുറങ്ങും മഴച്ചിമിഴുകളേ
വെളുത്ത മാമലയേ ചിരിച്ച പൂവുകളേ
ഇലത്തലപ്പിൽ നനഞ്ഞുറങ്ങും മഴച്ചിമിഴുകളേ
അരിമുല്ലപ്പൂവും തേടിച്ചെന്നവരേ, പോണവരേ

ആളുണ്ടോ അഞ്ചരവണ്ടി പായുന്ന പാതയില്
പാറുന്നേ അംബരം ചുറ്റണ തുമ്പികളിക്കരേയ്ക്ക്

പിച്ചകപ്പൂ മാടി വച്ച്
തേവര്ക്ക്‌ കൊരുത്തവളെ.

പരുമല വാഴും കരിമേടിൻ തിരുവടി വാഴും
നാലു കോടി നൽപ്പത്തിരണ്ടീശ്വരന്മാരെ

കന്നിയിതൾ ചായുറങ്ങും വെള്ളാരപ്പൂ കണ്ണിണയിൽ
ചന്ദിരനെ തൊട്ടുവരാം പൂമേഘത്തിൻ ചില്ലകളിൽ

പോകുന്നവർ നൂറു തീരങ്ങളിൽ
കാണാമുഖം തേടി കാതങ്ങളിൽ
ആണ്മയിലുകൾ ആകാശക്കുട നീർത്തണപോലേ
വെള്ളി മേഘക്കീറോലകളാൽ മേയണ പോലേ

ആളുണ്ടോ അഞ്ചരവണ്ടി പായുന്ന പാതയില്
പാറുന്നേ അംബരം ചുറ്റണ തുമ്പികളിക്കരേയ്ക്ക്
Full Karaoke വേണോ? Click Here
YouTube PRO
ആളുണ്ടോ അഞ്ചരവണ്ടി | പാപ്പച്ചൻ ഒളിവിലാണ് (2023)
Film:
പാപ്പച്ചൻ ഒളിവിലാണ് (2023)
Music:
ഔസേപ്പച്ചൻ
Lyricist:
സിന്റോ സണ്ണി
Singers:
അമൽ ആന്റണി അഗസ്റ്റിൻ