ആകാശം അറിയാതെ നീർമുകിലും മഴയും മാറീ ആരാമം കൊതിയോടെ പൂന്തളിരും മലരും ചൂടീ ചുണ്ടോരം പൂക്കുന്നില്ലേ പണ്ടു നമ്മൾ പാതിയിൽ മറന്നൊരാ സ്നേഹപല്ലവി ദൂരേ താരാമേട്ടിൽ നിന്നും വാത്സല്യം നീട്ടുന്നു ആരോ
പൂങ്കുയിലുകൾ മൂളും തേന്മാവിൽ ഒരു കളിയൂഞ്ഞാൽ ആവോളം ആയത്തിൽ വീണ്ടും ആടാൻ തോന്നുമ്പോൾ തൊടിമണൽത്തരികളെ വകയവേ കാണും കാൽപ്പാടിൽക്കൂടി ബാല്യത്തെ നാം തേടുമ്പോൾ
കദനവും കലഹവും കലരുകിൽപ്പോലും ആനന്ദമേകും ബന്ധങ്ങൾ നാം തേടുമ്പോൾ